അപകടത്തിന് പിന്നാലെ പരിക്കേറ്റ ബൈക്ക് യാത്രികന്‍ ഓടി, ഒടുവില്‍ പിടികൂടിയത് കഞ്ചാവ്
മലപ്പുറത്ത് ബൈക്ക് യാത്രികന്റെ പക്കല്‍ നിന്ന് കഞ്ചാവ് പിടികൂടി. സ്വകാര്യ ബസുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു. അപകടത്തില്‍ ഏറ്റ പരിക്ക് വക വെക്കാതെയാണ് യാത്രികന്‍ ഓടിയത്.
ഇതോടെ പിന്നാലെ ഓടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഓടിയതിന്റെ കാരണം പിന്നീടാണ് മനസ്സിലായത്. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ ഉണ്ടായിരുന്നത് കഞ്ചാവായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ പാങ്ങ് ചേണ്ടിയിലാണ് അപകടം നടന്നത്.