NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആലപ്പുഴ തുമ്പോളിയിലെ പൊന്തക്കാട്ടില്‍ നവജാത ശിശു

പ്രതീകാത്മക ചിത്രം

ആലപ്പുഴ തുമ്പോളിയില്‍ നവജാത ശിശുവിനെ പൊന്തക്കാട്ടില്‍ കണ്ടെത്തി. തുമ്പോളി ജംഗ്ഷന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. ആക്രി പറക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ കണ്ടെത്തിയത്.

പൊന്തക്കാട്ടില്‍ നിന്നുള്ള കരച്ചില്‍ കേട്ട് നടത്തിയ തിരച്ചിലിലാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് ജനിച്ച് അധികസമയമായിട്ടില്ലെന്നാണ് നിഗമനം.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *