പിതാവിന്റെ കൂടെ തോട്ടിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരനെ കാണാതായി …
തേഞ്ഞിപ്പലം: പിതാവിന്റെ കൂടെ തോട്ടിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി.
പെരുവള്ളൂർ – നീരോൽപ്പാലം പുത്തൂർ തോട്ടിൽ പാത്തി കുഴി പാലത്തിന് സമീപം പിതാവിന്റെ കൂടെ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി.
പെരുവള്ളൂർ പഞ്ചായത്ത് മാട്ടിൽ അബ്ദുൽ ഹമീദിൻ്റെ മകൻ മുഹമ്മദ് റിഷാനെ (11 ) ആണ് കാണാതായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. നാട്ടുകാരുടെയും, അഗ്നി രക്ഷാസേനയുടെയും മറ്റു സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
തോട്ടിൽ അടിയൊഴുക്ക് ശക്തമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
