തിരൂരങ്ങാടിയിൽ കാണാതായ സ്കൂൾ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി.
തിരൂരങ്ങാടി: കാണാതായ സ്കൂൾ അധ്യാപകനെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. എ.ആർ നഗർ സ്വദേശി എ.പി. മത്തായി മാസ്റ്ററെ (65) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്‌ച വൈകുന്നേരം മുതൽ കാണാതായതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ തിരൂരങ്ങാടി പൊലിസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇദ്ദേഹം പൂകയൂർ യാറത്തുംപടി ഭാഗത്ത് നിന്നും കുട്ടിശ്ശേരിചിന ഭാഗത്തേക്ക് പോകുന്നതായി ദൃശ്യം ലഭിച്ചതിൽ തിരൂരങ്ങാടി പൊലിസും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെയാണ് പരിസരത്തെ വീടിനോട് ചേർന്ന ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.
തിരൂരങ്ങാടി പൊലിസും തേഞ്ഞിപ്പലം പൊലിസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഭാര്യ: ചിന്നമ്മ (എ.ആർ നഗർ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപിക)
മക്കൾ: ബിൻസി പി മാത്യു, ബിനി പി മാത്യു.
മര്യമകൻ: നിതിൻ മാത്യു(പെരുമ്പാവൂർ)
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ജന്മനാടായ എറണാകുളത്തേക്ക് കൊണ്ടുപോകും
