NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ചോടി 

പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി: തനിയെ നടന്നു പോവുകയായിരുന്ന വയോധികയുടെ സ്വർണമാല പൊട്ടിച്ച് യുവാവ് ഓടിരക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പരപ്പനങ്ങാടി നെടുവ സ്കൂളിനടുത്തെ ഓവുപാലത്തിനടുത്തു വെച്ചാണ് സംഭവം.
നെടുവ ഗവ: ഹൈസ്കൂളിനടുത്ത വീട്ടിൽ നിന്നുമിറങ്ങി സ്വന്തം വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പഴയതെരുവിലെ പുളിയേരി ശാന്തയുടെ രണ്ടു പവനിലധികം തൂക്കം വരുന്ന താലിമാലയും ലോക്കറ്റും പൊട്ടിച്ചോടുകയായിരുന്നു.
എതിർവശത്തു നിന്നും നടന്നു വന്ന യുവാവ് ഇവരുടെ അടുത്തെത്തിയപ്പോൾ പുറകിൽ നിന്നും രണ്ടുകൈ കൊണ്ടും വലിച്ചെടുത്ത് ഓടുകയായിരുന്നു. പരപ്പനങ്ങാടി പോലിസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed