ഹജ്ജിന് പോയ വേങ്ങര സ്വദേശി മക്കയിൽ കുഴഞ്ഞു വീണു മരിച്ചു.
മക്ക: ഹജ്ജ് കർമത്തിനായി പോയ മലപ്പുറം -വേങ്ങര സ്വദേശിനി മക്കയിൽ കുഴഞ്ഞു വീണു മരിച്ചു. പരേതനായ വേങ്ങര മുക്രിയന്‍ കല്ലുങ്ങല്‍ സൈദലവിയുടെ ഭാര്യ പൂഴിത്തറ റുഖിയ(58)യാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ ഉംറ നിർവഹിക്കുന്നതി നിടയിൽ മർവ്വയിൽ വെച്ച് കുഴഞ്ഞ് വീഴുകയും മരിക്കുകയുമായിരുന്നു. ഈ മാസം പത്തിന് അൽഹിന്ദ് ഹജ്ജ് ഗ്രൂപ്പ് മുഖേന സഹോദരൻ മൊയ്‌ദീന്റെ കൂടെയാണ് ഇവർ ഹജ്ജിന് പോയത്.
മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
