NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് കൊലവിളി മുദ്രാവാക്യം; സി.പി.എം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു

കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞ ദിവസം കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിയാണ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തിയവര്‍ക്കെതിരെ 143, 146, 147 വകുപ്പുകള്‍ പ്രകാരം പയ്യോളി പൊലീസാണ് കേസെടുത്തത്. എന്നാല്‍ എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി തിക്കോടി ടൗണിലാണ് പ്രതിഷേധം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് സിപിഎമ്മിന്റെ കൊലവിളി നമുദ്രാവാക്യം. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് രാജീവന്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തത്.

‘ഓര്‍മയില്ലേ കൃപേഷിനെ, ഓര്‍മയില്ലേ ഷുഐബിനെ….വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍…. ചത്തുമലര്‍ന്നത് ഓര്‍മയില്ലേ…പ്രസ്ഥാനത്തിന് നേരെ വന്നാല്‍, ഏതു പൊന്നുമോനായാലും വീട്ടില്‍ കയറി കൊത്തികീറും….പ്രസ്ഥാനത്തെ തൊട്ടെന്നാല്‍ കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല, കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല, കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല’ എന്നായിരുന്നു മുദ്രാവാക്യം.

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോണ്‍ഗ്രസ് വിമാനത്തില്‍ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. കൊലവിളി മുദ്രാവാക്യത്തിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!