ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.
കോഴിക്കോട്: അമ്പലപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ (ഡ്രൈവർ ബാപ്പു) മകൾ ശബ്ന (17) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
തിരുവമ്പാടി-ഓമശ്ശേരി റോഡിൽ അമ്പലപ്പാറ ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. ഇവർ യാത്ര ചെയ്തിരുന്ന സ്‌കൂട്ടറിൽ ബസ്ഇടിക്കുകയായിരുന്നു.
ശബ്നയുടെ സഹോദരി ഷഹന ആയിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. സഹോദരി പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടിരുന്നു. മാതാവ്: ജമീല, സഹോദരൻ: ഷാനിഫ്.
