NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരൻ എര്‍ത്ത് കമ്പിയില്‍ നിന്നു ഷോക്കേറ്റു മരിച്ചു.

ചങ്ങരംകുളം മൂക്കുതലയിൽ വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരന്‍ എര്‍ത്ത് കമ്പിയില്‍ നിന്നു ഷോക്കേറ്റു മരിച്ചു. പിടാവനൂര്‍ കല്ലുംപുറത്ത് വളപ്പില്‍ വിഷ്ണുവിന്റെ മകന്‍ ത്രിലോക് (രണ്ട്) ആണ് മരിച്ചത്.

 

തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ എര്‍ത്ത് കമ്പിയില്‍ നിന്നു ഷോക്കേറ്റു വീണ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

ചങ്ങരംകുളം പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികൾപൂർത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. മാതാവ്: സ്‌നേഹ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!