തലപ്പാറ അരീത്തോട് ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.
തിരൂരങ്ങാടി: ദേശീയപാത തലപ്പാറക്കും കുളപ്പറത്തിനും ഇടയിൽ അരീത്തോട് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു.
അരീത്തോട് സ്വദേശി കണ്ടാണത്തിൽ കുഞ്ഞിമ്മു (73 ) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഖബറടക്കം 3. മണിക്ക് വികെ പടി ജുമുഅത്ത് പള്ളിയിൽ നടക്കും
