കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ മജിസ്ട്രേറ്റിന് യാത്രയയപ്പ് നൽകി.
പരപ്പനങ്ങാടി: സ്ഥലം മാറി പോകുന്ന പരപ്പനങ്ങാടി കോടതിയിലെ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ടി.പി. സവിതക്ക് കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റ് യാത്രയയപ്പ് നൽകി.
ചടങ്ങിൽ പി. വിശ്വനാഥ മേനോൻ അധ്യക്ഷത വഹിച്ചു.
പ്രഭാകരൻ, കെ.കെ. ദാസൻ, മനോജ് രാധാകൃഷ്ണൻ, സി. അനീഷ് കുമാർ, വിനു എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് സെക്രട്ടറി അജിൻ ചന്ദ്രൻ സ്വാഗതവും സുനില നന്ദിയും പറഞ്ഞു.

