NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

“we can” ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രവേശനോൽസവം.

പരപ്പനങ്ങാടി: വി കാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സ്ഥാപക പ്രജിന ഷിബുന്റെ നേതൃത്വത്തിൽ പ്രവേശനോൽസവം നടത്തി.
മുൻസിപ്പൽ ചെയർമാൻ എ. ഉസ്മാൻ ഉദ്‌ഘാടനം ചെയ്തു. നൗഫൽ ഇല്ലിയൻ ചടങ്ങിൽ അധ്യക്ഷനായി.
നഗരസഭാ ഉപാധ്യക്ഷൻ കെ. ഷഹർബാൻ, കൗൺസിലർമാരായ മഞ്ജുഷ പ്രജോഷ്, മാരിയത്ത് എന്നിവരും ഡോ. സൗമ്യ,  എ.വി. വിനോദ് കുമാർ, ഉണ്ണി ഡി ഡി ഗ്രൂപ്പ്‌, ലക്ഷ്മണൻ സേട്ടു, രോഹിത്, കെ.ടി. വിനോദ്, മിമിക്രി ആർട്ടിസ്റ്റ് ശശി പരപ്പനങ്ങാടി, രവീന്ദ്രൻ, ഉനൈസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി ഒരുപറ്റം ഗായകരുടെ സംഗീത വിരുന്നും, മാലാഖ കുട്ടികളുടെ രക്ഷിതാക്കളുടെ പലഹാരമേളയും കുട്ടികൾക്കായുള്ള പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങിന് വർണ്ണപ്പകിട്ടേകി.
ചടങ്ങിൽ അലിഷ മൂന്നിയൂർ സ്വാഗതവും, ഷിബു കാടശ്ശേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!