കൊടക്കാട് നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം
വള്ളിക്കുന്ന് : നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം. കൊടക്കാട് പടിഞ്ഞാറെ അങ്ങാടിയിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെയാണ് അപകടം.
അപകടത്തിൽ കാർ ഓടിച്ചിരുന്ന കൊണ്ടോട്ടി സ്വദേശി ജസീമിന് (25) പരിക്കേറ്റു.
ഇയാളെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ നിയന്ത്രണംവിട്ട് കടയ്ക്ക് നേരെ വരുന്നത് കണ്ട് കടയിലുള്ളവർ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
