NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് സമൂഹ നോമ്പ് തുറയും, പെരുന്നാൾ കിറ്റ് വിതരണവും 

പരപ്പനങ്ങാടി: പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് സമൂഹ നോമ്പ് തുറയും, പെരുന്നാൾ കിറ്റ് വിതരണം നടത്തി. പ്രദേശത്തെ മുന്നൂറിലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സമൂഹ നോമ്പ് തുറ ശ്രദ്ധേയമായി.
ഡി.ഡി. ഗ്രൂപ്പ് പ്രവാസി കൂട്ടായ്മ മെക്കോ ഡി.ഡി. (മിഡിൽ ഈസ്റ്റ് കമ്മിറ്റി ഓഫ് ഡി.ഡി ഗ്രൂപ്പ് ) ഈ വർഷത്തെ കാരുണ്യ ഹസ്തം പെരുന്നാൾ കിറ്റ് വിതരണം നടത്തി.
മെക്കോ ഡി.ഡി എക്സിക്യൂട്ടീവ് അംഗങ്ങളായ വി. നിസാർ, വി.പി. മുസ്തഫ എന്നിവർ ചേർന്ന് ഡി.ഡി ഗ്രൂപ്പ് കൺവിനർ സി.ശറഫലിക്ക് കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
ഇത്തവണ ഇരുനൂറിലധികം കിറ്റുകൾ ആണ്  മെക്കോ ഡി.ഡിയുടെ നേതൃത്വത്തിൽ ഡി.ഡി ഗ്രൂപ്പ് മെമ്പർമാർ പ്രദേശത്തെ വീടുകളിൽ എത്തിച്ചത്.
ഡി.ഡി ഗ്രൂപ്പ് ചെയർമാൻ കെ.പി.ഫിറോസ് , ട്രഷറർ വി.പി. ശിഹാബ്, കുന്നുമ്മൽ അഷ്റഫ്, അഷ്റഫ് കോണിയത്ത്, എ.ടി. സമീർ മറ്റു അംഗങ്ങളും  പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia