യാത്രയയപ്പ് സംഗമം നടത്തി.
തിരൂരങ്ങാടി: ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 30 വർഷത്തെ സേവനങ്ങൾക്ക് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ.എം. സൈഫുദ്ധീൻ, വി.സി കാസിം എന്നിവർക്കും സ്കൂൾതല ട്രാൻസ്ഫർ ലഭിച്ച മെഹറുന്നീസ കാരാടനും സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി.
സംഗമത്തിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറി എം.കെ. ബാവ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡന്റ് എം.അബ്ദുറഹിമാൻ കുട്ടി മുഖ്യതിഥിയായിരുന്നു. ഹെഡ് മാസ്റ്റർ ടി. അബ്ദു റഷീദ്, ടി. മമ്മദ്, ടി.സി.അബ്ദുൽ നാസർ, കെ.എം. സൈഫുദ്ധീൻ , വി.സി കാസിം, മെഹറുന്നീസ കാരാടൻ, യു.ടി.അബൂബക്കർ, ടി.സാലിം, പി.വി. ഹുസൈൻ ഐ.അബ്ദുസ്സാബിർ, പി. ജാഫർ, എസ്. ഖിളർ, കെ.കെ.നുസ്റത്ത്, എ.ടി. സൈനബ, പി. ഇസ്മായീൽ, ടി.പി. റഷീദ്, ഷംസുദ്ധീൻ കാനാഞ്ചേരി, മുനീർ താനാളൂർ എന്നിവർ പ്രസംഗിച്ചു.
