NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നാട്ടിലേക്ക് മടങ്ങാന്‍ തയാറായില്ല; വയനാട്ടില്‍ നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു

വയനാട്ടില്‍ നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വയനാട് മേപ്പാടിയിലെ കുന്നംപറ്റ നിര്‍മല കോഫി എസ്റ്റേറ്റിലെ തൊഴിലാളിയായ ബിമലയാണ് മരിച്ചത്. സംഭവത്തില്‍ ബിമലയുടെ ഭര്‍ത്താവ് സാലിവന്‍ ജാഗരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സാലിവന്‍ കോടാലി ഉപയോഗിച്ച് ബിമലയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ എസ്റ്റേറ്റില്‍ ഇവര്‍ താമസിച്ചിരുന്ന ഷെഡില്‍ വെച്ചായിരുന്നു ്‌സംഭവം. ഇവരുടെ മകന്റെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്.

രണ്ട് ദിവസം മുമ്പാണ് ബിമല കുന്നംപറ്റയിലെ എസ്റ്റേറ്റില്‍ ജോലിക്ക് കയറിയത്. കേരളത്തിലെ ജോലി ഉപേക്ഷിച്ച് നേപ്പാളിലേക്ക് തിരിച്ചു പോകാം എന്ന് സാലിവന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിമല അതിന് തയാറായിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia