NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സിനിമ നാടക നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979 ല്‍ അങ്കക്കുറി എന്ന സിനിമയിലൂടെയാണ് ശാരദ സിനിമാരംഗത്തേക്ക് എത്തുന്നത്.  1985 – 87 കാലങ്ങളില്‍ ഐ.വി. ശശി സംവിധാനം ചെയ്ത അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷന്‍, കുട്ടിസ്രാങ്ക് എന്നിവയുള്‍പ്പെടെ എണ്‍പതോളം ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്.

ഭൂരിഭാഗം സിനിമകളിലും വളരെ ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും സ്വതസിദ്ധമായ സംസാര ശൈലിയും അഭിനയപാടവവും കൊണ്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശാരദയ്ക്കായിരുന്നു.

സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും കോഴിക്കോട് ശാരദ സജീവമായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങള്‍ പിടിപെട്ടതിന് പിന്നാലെയാണ് സിനിമാ-സീരിയല്‍ രംഗത്തുനിന്നും മാറിനിന്നത്.

Leave a Reply

Your email address will not be published. Required fields are marked *