NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഷോപ്പിങ്ങ് മാളുകള്‍ക്ക് പാര്‍ക്കിംഗ് ഫീ പിരിക്കാന്‍ അനുമതിയില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍

ഷോപ്പിങ്ങ് മാളുകള്‍ ഉള്‍പ്പെടെ വാണിജ്യ ആവശ്യത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ അനുമതിയില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍.വാണിജ്യാവശ്യത്തിനായി നിർമിക്കുന്ന കെട്ടിടങ്ങളില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വാഹന പാര്‍ക്കിംഗിന് സംവിധാനം ഒരുക്കേണ്ടത് കെട്ടിട ഉടമയാണെന്ന് മന്ത്രി പറഞ്ഞു. നിയമസഭയില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഷോപ്പിങ്ങ് മാളുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ ചട്ടം ലംഘിച്ച് പണം പിരിക്കുന്നുവെന്നും ഇത്തരത്തില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ ചട്ടങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടോ എന്നായിരുന്നു എന്‍ ഷംസുദ്ദീന്‍ എം എല്‍ എയുടെ ചോദ്യം.

സംസ്ഥാനത്തെ വിവിധ ഷോപ്പിങ്ങ് മാളുകളില്‍ സര്‍വീസ് ഫീസ് എന്ന പേരില്‍ പാര്‍ക്കിംഗ് ഫീ ഇടാക്കുന്നതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. അനധികൃതമായി പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും നടപടിയെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!