NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പതിനാറുലക്ഷം രൂപയുടെ കുഴൽ പണവുമായി ഒരാൾ താനൂർ പോലീസിൻ്റെ പിടിയിൽ.

താനൂർ: പതിനാറുലക്ഷം രൂപയുടെ കുഴൽ പണവുമായി ഒരാൾ താനൂർ പോലീസിൻ്റെ പിടിയിൽ. തിരൂരങ്ങാടി കൊട്ടുവലക്കാട് കുറു തൊടി കാസിമി (67) നെയാണ് താനൂർ ഡിവൈഎസ്പി മൂസവള്ളിക്കാടൻ്റെ നേതൃത്വത്തിലുള്ള പോലീസ് ടീം പിടി കൂടിയത്.

കോയമ്പത്തൂരിൽ കണ്ണുർ എക്സ്പ്രസ്സിൽ കുഴൽപണവുമായ് ഒരാൾ യാത്ര ചെയ്യുന്ന വിവരം ജില്ലാപോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസ് അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ താനൂർ ഡിവൈഎസ്പി മൂസവള്ളിക്കാടൻ, സി.ഐ. കെ. ജെ. ജിനേഷ്, എസ്, ഐമാരായ ശ്രീജിത്ത് പരിദാസ്, സി.പി.ഒ മാരായ കെ.സലേഷ്, വിപിൻ, ജിനേഷ്, സുബൈർ, സാജൻ എന്നിവരും ഡിൻസഫ് സ്ക്വാഡും നടത്തിയ തന്ത്രപൂർവ്വമുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പതിനാറ് ലക്ഷം രൂപ അഞ്ഞൂറിൻ്റെയും, രണ്ടായിരത്തിൻ്റെയും കെട്ടുകളായി ബെൽറ്റ് പോലെ അരയിൽ കെട്ടി ദേഹത്ത് ഒളിപ്പിച്ച നിലയിലാണ് പണം കടത്തിയിരുന്നത്. ഫോൺ ഓഫാക്കിയും നമ്പറുകൾ ഇടക്കു മാറ്റിയും വിദഗ്ദമായി നിരവധി തവണ കോയമ്പത്തൂരിൽ നിന്നും പണംപല സ്ഥലങ്ങളിൽ കാസിം എത്തിച്ചിട്ടുണ്ട്,

മുൻമ്പും ഇയാൾ പോലീസിൻ്റെ പിടിയിലായിട്ടുമുണ്ട്. വിദഗ്ദമായി നിരവധി തവണ  പണം കോയമ്പത്തൂർ നിന്ന് എത്തിച്ചു  പല സ്ഥലങ്ങളിൽ വിതരണം ചെയ്തു  വന്നിരുന്ന കസിമിനെ  പോലീസ് സംഘം തന്ത്രപൂർവം വലയിലാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *