സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായി അഡ്വ. പി.സതീദേവി ; ഒക്ടോബറിൽ ചുമതലയേൽക്കും.
തിരുവനന്തപുരം : അഡ്വ. പി സതീദേവിയെ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും.
സിപിഐ എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്.
പരാതിക്കാരിയോടു മോശമായി സംസാരിച്ചതിന്റെ പേരില്‍ എം.സി.ജോസഫൈന് രാജിവച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം.
2004 ൽ വടകര പാർലമെന്റ് മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചിട്ടുണ്ട്.
