NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബൈക്കിൽ നിന്ന് തെറിച്ചുവീണ് ലോറിയിടിച്ച 12-കാരൻ മരിച്ചു; അപകടം പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ..!

 

പാണക്കാട് മറ്റത്തൂർ മുസ്ലിയാരങ്ങാടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ഊരകം വെങ്കുളം പാലശ്ശേരി സൈനുദ്ദീന്റെ മകൻ മുഹമ്മദ് സയാൻ (12) ആണ് മരിച്ചത്.

 

കാരാത്തോട് യു.പി സ്കൂൾ വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ പിതാവിനൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സയാൻ. മറ്റത്തൂർ മുസ്ലിയാരങ്ങാടിയിൽ വെച്ച് അപ്രതീക്ഷിതമായി ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോൾ ലോറി ഇടിക്കുകയായിരുന്നു.

 

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ സയാനെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!