കിഡ്നി മാറ്റിവെക്കൽ ചികിത്സ: ജിദ്ദ പാലത്തിങ്ങൽ വെൽഫെയർ കമ്മിറ്റി സമാഹരിച്ച 3.17 ലക്ഷം രൂപ കൈമാറി
പരപ്പനങ്ങാടി : പാലത്തിങ്ങൽ സ്വദേശികളായ പാങ്ങാടൻ അബ്ദുസമദ്, ചെങ്ങാടൻ മുഹമ്മദ് ബഷീർ എന്നിവരുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുള്ള സഹായനിധിയായി ജിദ്ദ പാലത്തിങ്ങൽ ഏരിയ മുസ്ലിം വെൽഫെയർ കമ്മിറ്റി സമാഹരിച്ച 3,17,000 രൂപ കൈമാറി.
പ്രവാസികളിൽ നിന്ന് സമാഹരിച്ച തുകയുടെ കൈമാറ്റ ചടങ്ങിൽ ജിദ്ദ കമ്മിറ്റി പ്രസിഡൻ്റ് താപ്പി അബ്ദുള്ളക്കുട്ടി ഹാജിയിൽ നിന്ന് ചികിത്സാ കമ്മിറ്റി പ്രതിനിധികൾ തുക ഏറ്റുവാങ്ങി.
മുഹമ്മദ് റഫീഖ് കൂളത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. അബൂബക്കർ ഹാജി, സി. അബ്ദുറഹിമാൻ കുട്ടി, പി.വി. ഹാഫിസ് മുഹമ്മദ്, സി.ടി. അബ്ദുനാസർ, എം.സി. അബ്ദുറഹിമാൻ, എൻ. സൈദലവി, സി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
