വാൽപ്പാറയിൽ വിനോദസഞ്ചാര സംഘത്തിന്റെ വാഹനം മറിഞ്ഞ് അപകടം: മലപ്പുറം സ്വദേശികളായ എട്ട് അധ്യാപകർക്ക് ദാരുണാന്ത്യം,.
പൊള്ളാച്ചിക്ക് സമീപം വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എട്ട് മലയാളികൾ കൊല്ലപ്പെട്ടു.
മലപ്പുറം പാങ്ങിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്.
പതിനാറ് പേർ സഞ്ചരിച്ചിരുന്ന മിനി വാൻ നിയന്ത്രണം വിട്ട് പതിനൊന്നാം വളവിൽ നിന്ന് പത്താം വളവിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം മലപ്പുറം സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
ഡ്രൈവർ മുഹമ്മദ് ഫാസിദ് ഉൾപ്പെടെയുള്ള പരിക്കേറ്റവരെ പൊള്ളാച്ചി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണെന്നും അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നതായും റിപ്പോർട്ടുകളുണ്ട്.
