NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിലമ്പൂരിൽ കുടുംബവഴക്കിനിടെ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

പ്രതീകാത്മക ചിത്രം

മലപ്പുറം: നിലമ്പൂരിൽ കുടുംബവഴക്കിനിടെ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തി. കുണ്ടുങ്ങൽ സ്വദേശി റിജില (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃമാതാവായ ശാന്ത (70)യെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ ഏകദേശം 6.30 ഓടെയാണ് സംഭവം നടന്നത്. പലവട്ടം ചായ ചോദിച്ചിട്ടും ലഭിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമായതെന്ന് ശാന്ത പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഇതിനെ തുടർന്ന് ഉണ്ടായ വാക്കുതർക്കം പിന്നീട് അതിക്രമത്തിലേക്ക് മാറുകയായിരുന്നു.

മക്കളുടെ മുന്നിൽവെച്ച് വിറക് വെട്ടാൻ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് റിജിലയെ ശാന്ത ആക്രമിച്ചത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പല തവണ വെട്ടേറ്റ റിജിലയ്ക്ക് കഴുത്തിൽ ഗുരുതരമായി പരിക്കേറ്റു. മക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗുരുതരമായി പരിക്കേറ്റ റിജില വീട്ടിൽവെച്ചുതന്നെ മരിച്ചതായാണ് വിവരം.

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി ശാന്തയെ കസ്റ്റഡിയിലെടുത്തു. കുടുംബത്തിൽ മുമ്പും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന സൂചനകളും ലഭിക്കുന്നതായി പൊലീസ് അറിയിച്ചു.

റിജിലയുടെ മൃതദേഹം നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റിജിലയ്ക്ക് രണ്ട് പെൺമക്കളുണ്ട്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia