NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനാളൂരിൽ മീൻ പിടിക്കാനിറങ്ങി, പാറക്കുളത്തിൽ വീണ് ഒരേ സ്കൂളിലെ വിദ്യാർത്ഥികളായ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു..!

 

താനാളൂരിൽ പാറക്കുളത്തിൽ വീണ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. താനാളൂർ അയ്യായ റോഡിലെ വെള്ളിയത്ത് സമീറിന്റെ മകൻ അസ്‌ലഹ് (9), വരിക്കോട്ടിൽ മുനീറിന്റെ മകൻ ഫാദി അമൻ (8) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ദാരുണസംഭവം നടന്നത്. അവധിദിനമായതിനാൽ താനാളൂർ തൊട്ടിയിൽ കുണ്ടുകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കാൻ എത്തിയതായിരുന്നു കുട്ടികൾ. ഇതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

സമീപത്തുണ്ടായിരുന്നവർ നിലവിളി കേട്ട് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കുട്ടികൾ വെള്ളത്തിൽ താഴ്ന്നിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കുട്ടികളെ കരയ്ക്കെത്തിച്ച് തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇട്ടിലാക്കൽ എ.എം.എൽ.പി. സ്കൂളിലെ വിദ്യാർഥികളാണ് മരിച്ച ഇരുവരും. സംഭവത്തിൽ താനാളൂർ പോലീസ് നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *