പാലത്തിങ്ങൽ കെ- സ്റ്റോർ ഉദ്ഘാടനം ചെയ്തു
പരപ്പനങ്ങാടി : നഗരസഭയിലെ പാലത്തിങ്ങൽ പ്രവർത്തിക്കുന്ന റേഷൻ ഷോപ്പ് കെ-സ്റ്റോറാക്കി മാറ്റുന്നതിൻ്റ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദ് നിർവഹിച്ചു.
ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖൈറുന്നിസ താഹിർ, താലൂക്ക് റേഷൻ ഇൻസ്പെക്ടർ ഹാഷിം, സി.ടി അബ്ദുൽനാസർ, ഡോ.എം.എ കബീർ, റേഷൻ അസോസിയേഷൻ സംസ്ഥാന ഭാരവാഹി കെ. ജയകൃഷ്ണൻ, സി. മൊയ്തീൻകുട്ടി ഹാജി, വി.പി മൊയ്തീൻ, ടി.സെയ്ദ് മുഹമ്മദ്, കെ.വി.പി. കുഞ്ഞുപോക്കർകുട്ടി, എ.വി വിനോദ് സംബന്ധിച്ചു.
