NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്തെ സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍; മധ്യ വേനലവധി മാര്‍ച്ച്‌ 31 മുതൽ..!

പ്രതീകാത്മക ചിത്രം

സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും.

സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍ 18 വരെയും നടക്കും.

പ്ലസ് വണ്‍, പ്ലസ് ടു മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 23 വരെയും വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ രണ്ട് മുതല്‍ 30 വരെയും നടക്കും.

മധ്യവേനല്‍ അവധിക്കായി മാര്‍ച്ച്‌ 31 ന് സ്കൂള്‍ അടയ്ക്കും.

ശനിയാഴ്ച പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടർപ്രകാരം പൊതുവിദ്യാലയങ്ങളിൽ യുപി വിഭാഗത്തിൽ 200 അധ്യയനദിനങ്ങളും ഹൈസ്കൂളിൽ 204 അധ്യയനദിനങ്ങളുമുണ്ട്.

എൽപിയിൽ 198 അധ്യയനദിവസങ്ങളും നിശ്ചയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *