ഞാവല്‍പ്പഴമാണെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാര്‍ത്ഥി ആശുപത്രിയില്‍
കാഴ്ച്ചയിൽ ഞാവൽപ്പഴം പോലെ തോന്നിച്ച വിഷക്കായ അബദ്ധത്തിൽ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം നടന്നത് താമരശ്ശേരിയിലാണ്.14 വയസ്സുകാരനായ അഭിഷേക് എന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി തന്റെ വീടിനോട് ചേർന്നുള്ള പറമ്പിൽ നിന്നാണ് ഇത്തരത്തിൽ വിഷക്കായ കഴിച്ചത്.
രൂപത്തിലും, നിറത്തിലും ഞാവൽപ്പഴം പോലെയുള്ള കായ കഴിച്ച് അൽപ്പസമയത്തിനുള്ളിൽ തന്നെ കുട്ടിയുടെ ചുണ്ട് തടിച്ച് വീർക്കുകയും, അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തു.
ഇതേ തുടർന്ന് അടിയന്തര ചികിത്സക്കായി കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
നിലവിൽ ചികിത്സയിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല.
ഇതിന് മുൻപും ചില കുട്ടികൾ ഞാവൽപ്പഴമാണെന്ന് കരുതി ഇതേ കായ കഴിച്ചിരുന്നു എന്നാണ് വിവരം.
