തലപ്പാറയിൽ വാഹനാപകടത്തിൽ തോട്ടിലേക്ക് തെറിച്ചുവീണ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു..!
തിരൂരങ്ങാടി തലപ്പാറയിൽ ഇന്നലെ (ഞായർ) വൈകുന്നേരം കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രികനായ മുഹമ്മദ് ഹാശിറിനായുള്ള (22) തിരച്ചിൽ തുടരുന്നു. വലിയപറമ്പ് സ്വദേശി കോയ ഹാജിയുടെ മകനാണ് ഹാശിർ.
ഇന്നലെ വൈകുന്നേരം 6:35-ഓടെ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികനായ ഹാശിർ സമീപത്തെ തോട്ടിലേക്ക് തെറിച്ചുവീണു. ഇടിച്ച യാത്രക്കാരനെ കാണാതായതിനെ തുടർന്ന് നോക്കിയപ്പോൾ തോട്ടിൽ ഒരാൾ മുങ്ങുന്നത് കണ്ടതായാണ് കാർ യാത്രികർ മൊഴി നൽകിയിട്ടുള്ളത്.
റോഡിൽ തോടിൻ്റെ ഭാഗത്തെ കൈവരിക്ക് ഉയരം കുറവായത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. നാട്ടുകാരുടെയും ഫയർഫോഴ്‌സിൻ്റെയും മറ്റും നേതൃത്വത്തിൽ മുഹമ്മദ് ഹാശിറിനായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
