NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തലസ്ഥാനത്ത് അരുംകൊല; യുവതിയെ സഹോദരൻ അടിച്ചുകൊന്നു.

1 min read

ഷഹീന, ഷംസാദ്, വിശാഖ്.....

തിരുവനന്തപുരം മണ്ണന്തലയില്‍ യുവതിയെ സഹോദരൻ അടിച്ചുകൊന്നു. പോത്തൻകോട് സ്വദേശിനി ഷെഹീന(33) ആണ് കൊല്ലപ്പെട്ടത്.

 

സംഭവത്തില്‍ സഹോദരൻ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.ഈ മാസം 14-നാണ് ഷെഹീന മണ്ണന്തലയില്‍ താമസത്തിന് എത്തിയത്.

ചികിത്സയുടെ ഭാഗമായി വാടയ്ക്കെടുത്ത അപ്പാർട്ട്മെന്റിലായിരുന്നു താമസം.

 

മാതാപിതാക്കളാണ് ഷെഹീനയെ കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ കണ്ടെത്തുന്നത്. സംശയം തോന്നിയ ഇവർ മണ്ണന്തല പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഷംസാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും അപ്പാർട്ട്മെന്റില്‍ ഉണ്ടായിരുന്നു. രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഷെഹീനയുടെ ശരീരത്തില്‍ മർദ്ദനത്തില്‍ പരിക്കേറ്റ പാടുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!