NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ കീഴിൽ മോഡൽ വില്ലേജ് ആൻഡ് മോറൽ കോളേജ് ഒരുങ്ങുന്നു: പദ്ധതി ഒന്നാംപാഠം ഉദ്ഘാടനം ശനിയാഴ്ച

 

പരപ്പനങ്ങാടി : ഇന്ത്യയിലെ ആദ്യ സ്വയാശ്രയ തീരദേശ വില്ലേജായി പരപ്പനങ്ങാടിയെ ഉയർത്തി കൊണ്ടുവരാനും, വളർന്നുവരുന്ന യുവതയെ നാടിനും കുടുംബത്തിനും മാതൃകയാവുന്ന പുതുതലമുറയെ സൃഷ്ടിക്കുന്ന ലൈഫ് പ്ലസ് കരിക്കുലം ആധാരമാക്കി രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ കീഴിൽ പരപ്പനങ്ങാടിയിൽ മോറൽ കോളേജ് തുടങ്ങാൻ തീരുമാനം.

 

ഇന്ത്യയിലെ 84 ജില്ലകളിലായി പരന്നു കിടക്കുന്ന 8118 കിലോമീറ്റർ തീരദേശ ഏരിയയിലെ പ്രഥമ വികസന പദ്ധതിയാണ് പരപ്പനങ്ങാടിയിൽ നടപ്പാക്കുന്ന മോഡൽ വില്ലേജെന്നും എല്ലാ കുടുംബങ്ങളും സ്വയം പര്യാപ്ത്തരാകുന്ന നാട് എന്നതാണ് പദ്ധതിയുടെ ഫലമെന്നും ഭാരവാഹികൾ പറഞ്ഞു.

 

തലമുറകളെ ചേർത്തു നിറുത്തലും സാമ്പത്തിക തട്ടിപ്പുകളെ തടയാനുള്ള അവബോധം നൽകും, വിവാഹ പൂർവ കൗൺസിലിങ്ങ് സെൻ്റർ, പഠനത്തോടൊപ്പം തൊഴിലും വരുമാനവും പദ്ധതി, മാതാപിതാക്കളും വയോജനങ്ങളും സമൂഹത്തിൻ്റെ വെളിച്ചം, തുടങ്ങി സിലബുസുകളെ ആധാരമാക്കിയുള്ളതാണ് ലൈഫ് പ്ലസ് പദ്ധതി.സൗജന്യ പരിശീലനത്തിന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഡിഗ്രി, പി.ജി. തലങ്ങളിൽ നിന്ന് 180 വിദ്യാർഥികളെ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്.

 

ശനിയാഴ്ച്ച രാവിലെ 9.30 ന് രാജീവ് ഗാന്ധി ഹാളിൽ വെച്ച് മോറൽ കോളേജിൻ്റെ ഒന്നാംപാഠം ഒന്നാംഭാഗം, പാടിപറഞ്ഞ് മാപ്പിളപ്പാട്ട് ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്യും. കുട്ടികൾക്ക് പറയാനുള്ളതും, രക്ഷിതാക്കൾക് പറയാൻ ബാക്കിയുള്ളതും തലമുറകൾ തമ്മിൽ മുഖാമുഖം തുറന്ന സംവാദമൊരുക്കും.ഉച്ചക്ക് ശേഷം പഠനം.പരിശീലനം- ജീവിതം എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസുകൾ നടക്കും.

 

ചെയർമാൻ നിയാസ് പുളിക്കലകത്ത് , പദ്ധതിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും മുൻ ജില്ല ഫിഷറീസ് ഓഫീസറുമായ പഞ്ചാരയിൽ അഹമ്മദ് കുട്ടി, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി ലീഗൽ സർവീസ് കമ്മറ്റി അംഗം എം.സിദ്ധാർത്ഥൻ, വർക്കിങ് ചെയർമാൻ അധികാരത്തിൽ ജയപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *