NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വീട്ടിൽ വളർത്തുന്ന പോത്തിന്റെ കുത്തേറ്റ് 75-കാരന് ദാരുണാന്ത്യം.

പ്രതീകാത്മക ചിത്രം

കോഴിക്കോട് : വീട്ടിൽ വളർത്തുന്ന പോത്തിന്റെ കുത്തേറ്റ് 75-കാരന് ദാരുണാന്ത്യം. പനങ്ങോട് കുളങ്ങര അസൈനാർ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.

മേച്ചിലിനായി വിട്ട  പോത്തിനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനിടെ പെട്ടെന്ന് അക്രമിക്കുകയായിരുന്നു.

വീട്ടിലേക്കുള്ള വഴിയിലെ ചുമരിൽ ചാരിനിന്ന അദ്ദേഹത്തെ നിരവധിതവണ പോത്ത് ആഞ്ഞുകുത്തി.

ഗുരുതരമായി പരിക്കേറ്റ അസൈനാരെ ഓടികൂടിയ നാട്ടുകാരാണ് പോത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *