NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എൽ.ഡി.എഫ് സ്ഥാനാർഥി വി.വസീഫിന്റെ ഭാര്യാപിതാവ് പ്രൊഫ. മമ്മദ് അന്തരിച്ചു

തിരൂരങ്ങാടി : പി.എസ് എം ഒ കോളേജ് റിട്ട. അധ്യാപകനും സി പി എം നേതാവുമായ പ്രൊഫ: പി മമ്മദ് (67) അന്തരിച്ചു. കോഴിക്കോട് കക്കോടി സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി കക്കാട് ആണ് സ്ഥിര താമസം.

ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു. രാവിലെയാണ് മരണപ്പെട്ടത്. ഇടതുപക്ഷ കോളേജ് അധ്യാപക സംഘടനയായ എ. കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റും, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗവും ആയിരുന്നു. ഇപ്പോൾ റിട്ടയേർഡ് കോളേജ് അദ്ധ്യാപക സംഘടനയുടെ സംസ്ഥാന ഭരവാഹിയാണ്.

തിരൂരങ്ങാടി സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. നിലവിൽ വേങ്ങര ന്യൂനപക്ഷ യുവജനക്ഷേമ പരിശീലന കേന്ദ്രം പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു

കോഴിക്കോട് കക്കോടി സ്വദേശിയായ ഇദ്ദേഹം കോളജിൽ ജോലി ലഭിച്ചതിനെ തുടർന്ന് കക്കാട് സ്ഥിരതാമസമാക്കുകയായിരുന്നു.

മലപ്പുറം ലോക്സ‌ഭാ മണ്ഡലം സ്ഥാനാർത്ഥി വി വസീഫ് മരുമകനാണ്. ഭാര്യ: റഷീദ (അധ്യാപിക). മക്കൾ: ഡോ. അർഷിദ, ഡോ. അഫ്ഷീന, അജാൽ.

മരുമക്കൾ: വസീഫ്, നൗഫൽ

Leave a Reply

Your email address will not be published. Required fields are marked *