NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വയനാട്ടിൽ തിരൂരങ്ങാടിയിലെ കുടുംബം അപകടത്തിൽപ്പെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

തിരൂരങ്ങാടി : കുടുംബസമേതം വയനാട്ടിലേക്ക് വിനോദയാത്രക്ക് പോയ സംഘം അപകടത്തിൽപെട്ട് അധ്യാപകൻ മരിച്ചതിന്  പിന്നാലെ ഒരു കുട്ടിയും മരിച്ചു. ഇന്നലെ മരണപ്പെട്ട കെ.ടി.ഗുൽസാറിന്റെ അനുജൻ ജാസിറിൻ്റെ മകൾ ഫിൽസ (11) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെട്ടു. തിരൂരങ്ങാടി ഒ.യു.പി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് :പി.വി. തസ്‌നി.

ശനിയാഴ്ച‌ ഉച്ചയ്ക്കാണ് വയനാട് കരിയോട് ചെന്നലോട് വെച്ച് കാർ അപകടത്തിൽ പെട്ടത്. രണ്ടു കാറുകളിൽ ആയിരുന്നു കുടുംബം വയനാട്ടിലേക്ക് വിനോദയാത്ര പോയത്. ഗുൽസാർ ഓടിച്ചിരുന്ന കാറിൽ ഗുൽസാറിന്റെ കുടുംബത്തിന് പുറമെ സഹോദരിയുടെയും രണ്ട്അനുജന്മാരുടെയും മക്കൾ ഉണ്ടായിരുന്നു.

 

മറ്റൊരു കാറിൽ ഇവരുടെ ഉമ്മയും അനുജനും കുടുംബവും മറ്റൊരു അനുജന്റെ മക്കളുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്ന എല്ലാവർക്കും പരിക്ക് പറ്റിയിരുന്നു. മരണപ്പെട്ട ഗുൽസാറിൻ്റെ മൃതദേഹം കൊളപ്പുറം സ്കൂകൂളിലെത്തിച്ചു. തുടർന്ന് തിരൂരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിന് വെച്ചശേഷം  തിരൂരങ്ങാടി വലിയപള്ളിയിൽ ഖബറടക്കും

Leave a Reply

Your email address will not be published. Required fields are marked *