NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം ജില്ലയിലെ ആദ്യ ‘നാട്ടരങ്ങ്’ വള്ളിക്കുന്നിൽ ഒരുങ്ങി ; 27 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

വള്ളിക്കുന്ന്: സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ ‘നാട്ടരങ്ങ്’ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തി വള്ളിക്കുന്ന് അത്താണിക്കൽ ജംങ്ഷനിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലയിലെ ആദ്യ നാട്ടരങ്ങ് ചൊവ്വാഴ്‌ച രാവിലെ 11 ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്‌ഘാടനം നിർവ്വഹിക്കും.

പി. അബ്ദുൾ ഹമീദ് എം.എൽ.എ. അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. ഷൈലജ, മറ്റു സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഓപ്പൺ സ്റ്റേജും  ഇരിപ്പിടങ്ങളും, ചുറ്റിലും ഇൻ്റർലോക്കും, കമ്പിവേലികളും ഉൾപ്പെടുത്തിയാണ് ‘നാട്ടരങ്ങ്’ പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്. നിർമാണച്ചുമതല ഹാബിറ്റേറ്റിനായിരുന്നു.
തലസ്ഥാന നഗരിയിലെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയുടെ മാതൃകയില്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കലാവതരണത്തിനും കലാകാര കൂട്ടായ്മകള്‍ക്കുമായി സാംസ്കാരിക വകുപ്പ് സൗകര്യപ്രദമായ പാതയോരം കണ്ടെത്തിയാണ് നാട്ടരങ്ങ് നിര്‍മിക്കുന്നത്.
വി​വി​ധ അ​ക്കാ​ദ​മി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, പ്രാ​ദേ​ശി​ക ക്ല​ബു​ക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍, പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ള്‍ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചും പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും

Leave a Reply

Your email address will not be published. Required fields are marked *