NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം – കോട്ടക്കൽ – മഞ്ചേരി റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.

മലപ്പുറം – കോട്ടക്കൽ – മഞ്ചേരി റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. രാവിലെ ആറുമണിയോടെയാണ് സമരം തുടങ്ങിയത്.

മഞ്ചേരി- മലപ്പുറം – പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന ലീഡർ എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം.
ജില്ലയുടെ ഭാഗങ്ങളിലും സ്വകാര്യ ബസ്സ് തൊഴിലാളികൾ മിന്നൽ സമരം നടത്തിയത് കൊണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു.
എന്നാൽ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുമുണ്ട്.
കൂടാതെ തിരൂരിൽ പോലീസിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ബസിലാണ് പലരും യാത്ര ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *