NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ; പരപ്പനങ്ങാടി എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിൽ എസ്.എഫ്.ഐ ക്ക് തകർപ്പൻ വിജയം.

എം.എസ്.എഫിൽ നിന്നും പിടിച്ചെടുത്ത് നേടിയ വിജയം 
പരപ്പനങ്ങാടി: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരപ്പനങ്ങാടി എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിൽ എസ്.എഫ്.ഐ ക്ക് തകർപ്പൻ വിജയം. ആകെയുള്ള 13 സീറ്റിൽ 11 സീറ്റും എസ്.എഫ്.ഐ നേടി. എട്ട് ജനറൽ സീറ്റിൽ എട്ടും എസ്.എഫ്.ഐ തനിച്ചു നേടി.
കഴിഞ്ഞ വർഷം 13 ൽ 11 സീറ്റിലും എം.എസ്.എഫിനായിരുന്നു വിജയം. അത് പിടിച്ചെടുത്താണ് എസ്.എഫ്.ഐ വിജയം നേടിയത്.
ചെയർമാൻ: സാക്കിയ ബാനു (എസ്.എഫ്.ഐ), വൈസ്. ചെയർമാൻ : ഗോപിക  (എസ്.എഫ്.ഐ), ജനറൽ സെക്രട്ടറി: ജിഷ്ണു (എസ്.എഫ്.ഐ), ജോ: സെക്രട്ടറി: ആദിത്യ (എസ്.എഫ്.ഐ), യു.യു.സി : അജ്മൽ സിനാൻ  (എസ്.എഫ്.ഐ), ഫൈൻ ആർട്സ് സെക്രട്ടറി:  മിഥുൻ  (എസ്.എഫ്.ഐ), സ്റ്റുഡൻ്റ് എഡിറ്റർ: അഭയ്  (എസ്.എഫ്.ഐ), ജന: ക്യാപ്റ്റൻ : ശ്രീരാഗ്  (എസ്.എഫ്.ഐ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
അസോസിയേഷൻ സീറ്റുകളിൽ അഞ്ചിൽ മൂന്ന് സീറ്റ് എസ്.എഫ്.ഐയും രണ്ടെണ്ണം എം.എസ്.എഫും നേടി. കോമേഴ്‌സ് : ശരത് (എസ്.എഫ്.ഐ),
കമ്പ്യൂട്ടർ സയൻസ് : എതിരില്ലാതെ നസൽ ഫാബിർ (എം.എസ്.എഫ്), ഒന്നാം വർഷം റെപ് : റമീസ് സുഷാദ്  (എം.എസ്.എഫ്), രണ്ടാം വർഷം : നന്ദ ഗോപാൽ –  (എസ്.എഫ്.ഐ), മൂന്നാം വർഷം : അനന്യ (എസ്.എഫ്.ഐ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *