ചെട്ടിപ്പടി റെയിൽവേ മേൽപാലം: പ്രവൃത്തി തുടങ്ങാത്തതിൽ പ്രതിഷേധം, മുസ്ലിം ലീഗ്പ്രകടനവും പൊതുയോഗവും നടത്തി
പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണം ഉടൻ ആരംഭി ക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി ചെട്ടിപ്പടി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
കെപിഎ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അലി തെക്കേപ്പാട്ട് അധ്യക്ഷനായി, മുൻമന്ത്രി പി.കെ. അബ്ദുറബ്ബ്, എ.പി. ഉണ്ണികൃഷ്ണൻ, സിദ്ദീഖലി രാങ്ങാട്ടൂർ, മുനിസിപ്പൽ ചെയർമാൻ എ.ഉസ്മാൻ, വി.പി. കോയ ഹാജി, സി.ടി. നാസർ, സി. അബ്ദുറഹിമാൻ കുട്ടി, മുസ്തഫ തങ്ങൾ ചെട്ടിപ്പടി, എച്ച്.ഹനീഫ, പി.അലി അക്ബർ, പി.വി. കുഞ്ഞിമരക്കാർ പ്രസംഗിച്ചു.
