പാലത്തിങ്ങൽ മീഡിയ ലൈബ്രറിയിൽ ആദരവ് സംഗമം നടത്തി
പരപ്പനങ്ങാടി: പാലത്തിങ്ങൽ മീഡിയ ലൈബ്രറി ‘ആദരവ്’ സംഗമം നടത്തി. സർവീസിൽനിന്നും വിരമിച്ച വെറ്റിനറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി.പി. ഹാറൂൺ അബ്ദുൽ റഷീദിന് ഉപഹാരം നൽകി ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണവും നടത്തി.
മുൻവിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. കെ.വി.പി. കുഞ്ഞിപ്പോക്കർകുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ എ.വി. ഹസൻകോയ, റഷീദ് പരപ്പനങ്ങാടി, സി. അബ്ദുറഹ്‌മാൻകുട്ടി, സി.ടി. അബ്ദുന്നാസർ, എം. സമദ് മാസ്റ്റർ, എ. സുബ്രഹ്‌മണ്യൻ, ഷനീബ് മൂഴിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
