NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഓട്ടോറിക്ഷയുടെ നമ്പറിൽ ഓടിയ ഇന്നോവ കാർ മോട്ടോർവാഹന വകുപ്പ് പിടികൂടി.

മലപ്പുറം: ഓട്ടോറിക്ഷയുടെ നമ്പർ പതിച്ച് നിരത്തിലോടിയ ഇന്നോവ കാർ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം.
പൊക്കി.
എ.എം.വി.ഐ മാരായ പി. ബോണി, വി. വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടത്താണിയില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് കാർ  പിടിയിലായത്.
കാറിൻ്റെ  വിശദപരിശോധനയിൽ നിയമലംഘനങ്ങളുടെ നീണ്ട നിരയാണ് കണ്ടെത്തിയത്. വ്യാജ നമ്പർ പ്ലേറ്റ് പ്രദർശിപ്പിച്ചതിന് പുറമെ വാഹനം ഓടിച്ചയാൾക്ക് ലൈസൻസ് ഇല്ല. മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു ഡ്രൈവിംഗ്. വാഹനത്തിൽ ചരക്ക് സാധനങ്ങൾ കയറ്റിയതിനും അനധികൃതമായി വാടകക്ക് ഉപയോഗിച്ചതിനും ഉൾപ്പെടെ 21,000 രൂപ പിഴ ചുമത്തി.
വാഹനം മോട്ടോർ വാഹന ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
എൻഫോഴ്സ്മെന്റ് ജില്ല ആർ.ടി.ഒ.  പ്രമോദ് കുമാറിന്റെ നിർദേശപ്രകാരം ദേശീയ സംസ്ഥാനം പാതകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.
എ.ഐ. ക്യാമറ വന്നതിനുശേഷം  വ്യാജ വാഹനങ്ങളും രജിസ്ട്രേഷൻ നമ്പർ മാറ്റം വരുത്തിയവയുമായ നിരവധി വാഹനങ്ങൾ പിടിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരം വാഹനങ്ങൾ പിടികൂടുന്നതിന് വേണ്ടി എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ പ്രത്യേക പരിശോധനയുമായി രംഗത്തിറങ്ങിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *