NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അവിശ്വാസം അടുത്ത ചൊവ്വാഴ്ച; വോട്ടെടുപ്പ് വ്യാഴാഴ്ച

 

ന്യൂഡൽഹി: പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തിന്മേല്‍ 8,9 തീയതികളില്‍ ലോക്സഭയില്‍ ചര്‍ച്ച. 10ന് പ്രധാനമന്ത്രി മറുപടി നല്‍കും. കോണ്‍ഗ്രസും ഭാരതീയ രാഷ്ട്ര സമിതിയുമണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

 

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷം ആദ്യം ആവശ്യപ്പെട്ടത്. മണിപ്പൂര്‍ ഒരു ക്രമസമാധാന പ്രശ്‌നമാണെന്നും അതുകൊണ്ട് ആഭ്യന്തരമന്ത്രി അമിത്ഷാ സഭയില്‍ പ്രസ്താവന നടത്തുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാൽ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ മറുപടി പറയണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചു നിന്നു. മണിപ്പൂർ വിഷയത്തിൽ ഹൃസ്വ ചർച്ചക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ നിലലപാട്. സർക്കാർ ഈ നിലപാട് അംഗീകരിക്കാത്തതിനെ തുടർന്ന് ഈ വിഷയത്തിന്മേൽ പാർലമെൻ്റ് തുടർച്ചയായി തടസ്സപ്പെടുകയാണ്.

 

ഇതിനിടയിലാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേൽ തീരുമാനം വരുന്നത്. അവിശ്വാസ പ്രമേയ ചർച്ചയുടെ ഭാഗമായി മണിപ്പൂർ വിഷയം സഭയിൽ ഉയർത്താനുള്ള അവസരമാണ് ഇതോടെ പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത്.

 

നിലവില്‍ 332 അംഗങ്ങളുടെ പിന്തുണയുള്ള സര്‍ക്കാരിന് ഭീഷണിയൊന്നുമില്ലെങ്കിലും ചര്‍ച്ചയ്ക്ക് മറുടിയായി പ്രധാനമന്ത്രിക്ക് സഭയില്‍ മറുപടി പറയേണ്ടി വരും എന്നതാണ് പ്രമേയത്തിന്റെ ഫലം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!