NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പതിമൂന്നുകാരിയെ അമ്മ 1500 രൂപക്ക് വിറ്റു, കുട്ടിനേരിട്ടത് ക്രൂരമായ ലൈംഗികപീഡനം, അമ്മയും പീഡിപ്പിച്ചയാളും പെണ്‍സുഹൃത്തും പിടിയില്‍

പ്രതീകാത്മക ചിത്രം

ട്രെയിനില്‍ വച്ച് പരിചയപ്പെട്ട യുവാവിന് 1500 രൂപക്ക് പതിമൂന്നുകാരിയായ മകളെ വിറ്റ അമ്മയും, കുട്ടിയ പീഡിപ്പിച്ച യുവാവും സഹായം നല്‍കിയ പെണ്‍സുഹൃത്തും അറസ്റ്റില്‍. ട്രെയിനില്‍ വച്ചാണ് യുവാവ് തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയ പരിചയപ്പെട്ടത്. ഇതിന് പിന്നാലെ ഇവരുടെ പതിമൂന്നകാരിയായ മകളെ 1500 രൂപക്ക് ഇയാള്‍ക്ക് വില്‍ക്കുകയായിരുന്നു.

 

തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുമായി കാട്ടാക്കടയിലെത്തി ലോഡ്ജെടുത്ത ശേഷം കുട്ടിയ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.ഇതിന് ശേഷം നെയ്യാര്‍ ഡാമിലെ ഇയാളുടെ സ്വന്തം വീട്ടിലെത്തിച്ചും കാട്ടാക്കടയിലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിച്ചും ലൈംഗിക പീഡനത്തിന് വിധേയമാക്കി.

 

ഈവീട്ടില്‍ കഴിഞ്ഞുവരുന്നതിനിടെ പെണ്‍സുഹൃത്തിന്റെ അമ്മക്ക് സംശയം തോന്നിയാണ് കാട്ടക്കട പൊലീസില്‍ പരാതിപെട്ടത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി യുവാവിനെയും പെണ്‍കുട്ടിയെയും പെണ്‍സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയെ 1500 രൂപയ്ക്ക് വാങ്ങിയതാണെന്ന വിവരം യുവാവ് അറിയിച്ചത്. ഇതോടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *