പരിസ്ഥിതി ദിനാചരണം: കിഴക്കൻ തോട് ശുചീകരിച്ച് യുവാക്കൾ
ചേളാരി : പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി യാസ് ക്ലബ് വൈക്കത്തുപാടം പ്രവർത്തകർ കിഴക്കൻതോട് ശുചീകരണം നടത്തി.
മൂന്നിയൂർ, പെരുവള്ളൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലിനാലും പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയും തോടിന്റെ ഒഴുക്ക് തടസ്സപ്പെടുകയും കർഷകർക്ക് ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തിരുന്നു.
മൂന്നിയൂർ പഞ്ചായത്ത് നിർമ്മിച്ച തടയണയിലും മാലിന്യങ്ങൾ അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആചാട്ടിൽ, വാർഡ് മെമ്പർ പത്തൂർ റംല എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു.
പ്രശ്നങ്ങൾക്ക് പഞ്ചായത്തിന്റെ അടിയന്തിര ശ്രദ്ധ നൽകി പരിഹരിക്കാമെന്നും ഉറപ്പ് നൽകി. രാവിലെ എട്ട് മണിയോടെ ആരംഭിച്ച ശുചീകരണ പ്രവർത്തങ്ങൾ ഉച്ചയോടെ അവസാനിച്ചു.
