കളിയാട്ടക്കാവിലേക്കുള്ള യാത്രക്കിടെ പൊയ്ക്കുതിര സംഘത്തിലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.
മൂന്നിയൂർ : കളിയാട്ടക്കാവിലേക്കുള്ള യാത്രക്കിടെ പൊയ്ക്കുതിര സംഘത്തിലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പെരുവള്ളൂർ വെട്ടുതോട് കോളനിയിൽ കോഴിക്കനി കുഞ്ഞിക്കാരിയുടെ മകൻ മണികണ്ഠൻ (36) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പെരുവള്ളൂർ ഇല്ലത്തുമാട് ഭാഗത്ത് നിന്നുള്ള പൊയ്ക്കുതിര സംഘത്തിൻ്റെ വരവ് തലപ്പാറ മുട്ടിച്ചിറ കയറ്റത്തിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ : ശ്രീജിഷ.
അമ്മ: നാടിച്ചി.
മക്കൾ :കൗശിക്ക്, കീർത്തന.
സഹോദരങ്ങൾ: ബാബു, നിഷ, പാർവ്വതി, അജയൻ, അർജ്ജുനൻ,
