തൃക്കുളം പന്താരങ്ങാടിയില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു
തിരൂരങ്ങാടി: പന്താരങ്ങാടിയില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. പന്താരങ്ങാടി ലക്ഷംവീട് പുത്തന്‍ വീട്ടില്‍ പരേതനായ ചേവിയുടെ മകന്‍ സുരേന്ദ്രന്‍ (53) ആണ് മരിച്ചത്.
വെള്ളിയാഴച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പന്താരങ്ങാടിയില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പരപ്പനങ്ങാടി ഭാഗത്ത് നിന്നും വന്ന കാറ് ഇടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.
ഭാര്യ: ബിന്ദു, മക്കള്‍: അപര്‍ണ്ണ, അഞ്ചന, സഹോദരങ്ങള്‍: സുധാകരന്‍, രാജന്‍, സുനില്‍ കുമാര്‍, സുഭാഷിണി, സിന്ധു.
