അഞ്ച് ലക്ഷവും, 93 പവനും തട്ടിയ വളാഞ്ചേരി സ്റ്റേഷനിലെ വനിതാ എ.എസ്.ഐ അറസ്റ്റില്‍
പരാതിക്കാരുടെ അടുക്കല്‍ നിന്ന് ലക്ഷണക്കിന് രൂപയും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയ വനിതാ എ എസ് ഐ അറസ്റ്റില്‍.
വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എ എസ് ഐ ആര്യശ്രീയെയാണ് ഒറ്റപ്പാലം സി ഐ അറസ്റ്റ് ചെയ്തത്.

ഇവരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒറ്റപ്പാലം സ്വദേശിയുടെ കയ്യില്‍ നിന്നും അഞ്ച് ലക്ഷം രൂപയും പഴയന്നൂര്‍ സ്വദേശിയായ സ്ത്രീയില്‍ നിന്നും 93 പവനും തട്ടിയതായാണ്.
ഇതേ തുടര്‍ന്ന് ഒറ്റപ്പാലം സി ഐ ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
