NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സാമൂഹികമാധ്യമങ്ങളിലെ സ്‌പോൺസേഡ് പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു: ഉപഭോക്തൃകാര്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറത്തിറക്കി

സാമൂഹികമാധ്യമങ്ങളിലെ സ്‌പോൺസേഡ് പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഉപഭോക്തൃകാര്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറത്തിറക്കി. പ്രതിഫലംവാങ്ങി ചെയ്യുന്ന പരസ്യങ്ങളെങ്കിൽ അത് വീഡിയോയിൽ നിർബന്ധമായും വ്യക്തമാക്കണം.

 

പ്രശസ്തരായ വ്യക്തികൾ, സാമൂഹികമാധ്യമങ്ങളിലൂടെ സ്വാധീനംചെലുത്തുന്നവർ എന്നിവരെയാണ് നിർദേശങ്ങൾ പ്രധാനമായും ബാധിക്കുക.

സാമൂഹികമാധ്യമങ്ങളിലൂടെ ശുപാർശചെയ്യുന്ന ഉത്പന്നങ്ങൾ പ്രേക്ഷകരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നില്ലെന്നും ഉപഭോക്തൃസംരക്ഷണ നിയമത്തിന് അനുസൃതമാണെന്നും ഉറപ്പാക്കുകയാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.

മറ്റു പ്രധാന നിർദേശങ്ങൾ

• വ്യക്തിപരമായി ഉപയോഗിക്കാത്തതോ പരീക്ഷിച്ചുനോക്കാത്തതോ ആയ ഉത്പന്നത്തിനോ സേവനത്തിനോ പ്രചാരണം നൽകരുത്.

• വീഡിയോയ്ക്കുതാഴെ പരസ്യം, ആഡ്, സ്‌പോൺസേഡ്, കൊളാബൊറേഷൻ, പാർട്‌ണർഷിപ് എന്നീ വാക്കുകൾ ഉപയോഗിക്കാം.

• പരസ്യമാണെന്നുള്ള സന്ദേശം വ്യക്തമായി നൽകണം. ഹാഷ് ടാഗുകൾക്കിടയിലായോ മറ്റോ അവ്യക്തമായി നൽകരുത്.

• ചിത്രമാണെങ്കിൽ മുകളിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലും വീഡിയോ, തത്സമയ വീഡിയോ എന്നിവയിൽ മുഴുവൻസമയവും ശ്രദ്ധിക്കപ്പെടുന്ന തരത്തിലും അറിയിപ്പ് കാണിക്കണം.

• പരസ്യത്തിൽ അവകാശപ്പെടുന്ന കാര്യങ്ങൾ സത്യമാണെന്ന് ഉത്പന്ന ഉടമകളുടെ ഉറപ്പ് ഉണ്ടായിരിക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *