NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വളര്‍ത്തു മീന്‍ ചത്തതിൽ മനംനൊന്ത് ചങ്ങരംകുളത്തെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി.

മലപ്പുറം: വളര്‍ത്തു മീന്‍ ചത്ത മനോവിഷമത്തില്‍ 13-കാരന്‍ ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്താണ് സംഭവം. വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍. മേനോന്‍ (13) എന്ന കുട്ടിയെയാണ് ടെറസിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. റോഷന്‍ വളര്‍ത്തുന്ന മീനുകള്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. തുടര്‍ന്ന്  മനോവിഷമത്തിലായിരുന്നു റോഷനെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വെള്ളിയാഴ്ച ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാന്‍ ടെറസിന് മുകളില്‍ കയറിയ കുട്ടിയെ ഒരുമണിക്കൂറായിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോയി നോക്കിയപ്പോഴാണ് ഇരുമ്പ് പൈപ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!