തേഞ്ഞിപ്പലത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് കാൽനട യാത്രക്കാരൻ മരിച്ചു.
തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് കാൽനട യാത്രക്കാരൻ മരിച്ചു.
വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി പി. വിനോദ് കുമാറാണ് മരിച്ചത്. റോഡ് വർക്കിന് വേണ്ടി എടുത്ത 20 അടിയോളം താഴ്ചയിലുള്ള കുഴിയിലേക്കാണ് വീണത്. ട്രോമാകെയർ പ്രവർത്തകരും പോലീസും ചേർന്നാണ് പുറത്തെടുത്തത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
റവന്യൂ വകുപ്പിൽ തെന്നല വില്ലേജ് അസിസ്റ്റന്റാണ്. നേരത്തെ മൂന്നിയൂർ വില്ലേജിൽ അസിസ്റ്റന്റ് ആയിരുന്നു.
പിതാവ് : പരേതനായ ഡെപ്യൂട്ടി തഹസിൽദാർ കെ. വിശ്വനാഥൻ നായർ, മാതാവ് : പുളിയശ്ശേരി ദിനമണി, ഭാര്യ : സൗമ്യ, സഹോദരി: ശ്രീജ.
