ഞായറാഴ്ച വള്ളിക്കുന്നിൽ തീവണ്ടിതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു.
വള്ളിക്കുന്ന്: ഞായറാഴ്ച വള്ളിക്കുന്നിൽ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.
അരിയല്ലൂരിലെ നമ്പ്യാരു വീട്ടിൽ കൃഷ്ണദാസിൻ്റെ മകൻ ഷനോജ് (34) ആണ് മരിച്ചത്.
രവിമംഗലം അമ്പലത്തിന് കിഴക്ക് ഭാഗത്ത് കളത്തിൽപീടിക പരിസരത്ത് റെയിൽവേ ട്രാക്കിൽ ഞായറാഴ്ച രാവിലെ 6.30 ഓടെയാണ് ഇയാളെ തീവണ്ടിതട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്.
തുടർന്ന് മൃതദേഹം പോലീസും ട്രോമാകെയർ പ്രവർത്തകരും ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മരണവുമായി ബന്ധപ്പെട്ട് ഫോറൻസിക്, വിരലടയാള വിദഗ്‌ധരുടെയും പരിശോധനക്ക് ശേഷം തിരിച്ചറിയുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
അമ്മ: ശ്രീമതി
സഹോദരങ്ങൾ: ലാൽജിത്ത്, ഷൈമ
സഹോദരങ്ങൾ: ലാൽജിത്ത്, ഷൈമ
